Always Remember, you are BRAVER than you believe, STRONGER than you seem and SMARTER than you think.
Sunday, 23 August 2015
വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് എച്ച്.എസ്.എസിലെ ചുണകുട്ടികളുടെ കൈകരുത്തില്‍ സംസ്ഥാന ജൂനിയര്‍ വടംവലി മത്സരത്തില്‍ കാസര്‍ഗോഡ് ജില്ല വീണ്ടും ചാമ്പ്യന്‍ന്മാര്‍. ആലപ്പുഴയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ടീമംഗങ്ങളായ ഒമ്പതുപേരും സെന്റ് ജൂഡ്സ് സ്കൂള്‍ വിദ്യാര്‍ഥിനികളാണ്. ക്യാപ്റ്റന്‍ റാണി ജോസ് , പ്രിയ, ജോഷ്ന, അഞ്ജന ബിജു, നിസി, അഞ്ജന ചാക്കോ, അലീന, വീണ , ട്രീസ എന്നിവരടങ്ങിയ ടീമാണ് ജിലയ്ക്കുവേണ്ടി അഭിമാന നേട്ടം കൈവരിച്ചത് . ഫൈനലില്‍ തിരുവനന്തപുരത്തെ മലര്‍ത്തിയടിച്ചാണ് ഇവര്‍ കീരീടം നേടിയത് .കഴിഞ്ഞവര്‍ഷം ദേശീയ മത്സരത്തിലും ഇവര്‍ ചാമ്പ്യന്‍മാരായിരുന്നു. ഷൈജന്‍ ചാക്കോ ആണ് കോച്ച്. ടീം മാനേജര്‍ സിസ്റ്റര്‍ ആലീസ് മാത്യു, കായിക അധ്യാപകന്‍ ബെന്നി ജോസഫ് എന്നിവരും ടീമിനൊപ്പമുണ്ടായിരുന്നു.
Wednesday, 19 August 2015
ADSU DAY
CELEBRATIONS
എ.ഡി.എസ്.യു
സ്ഥാപക ദിനമായ ആഗസ്റ്റ് 13
വാഴാഴ്ച്ച വിവിധ
പരിപാടികളോടെ ഉജ്ജലമായ
രീതിയില്‍ സെന്റ് ജൂഡ്സില്‍
ആരംഭിച്ചു . ഏകദേശം
11 മണിയോടെ കുട്ടികളുടെ
റാലി ടൗണിലെക്ക് സംഘടിപ്പിച്ചു.
പ്ളക്കാര്‍ഡ്സ്
ഏന്തികൊണ്ട് മുദ്രാവാക്യം
വിളിയോടുകൂടി കുട്ടികള്‍
റാലി മനോഹരമാക്കി. എട്ടാം
ക്ളാസില്‍ പഠിക്കുന്ന
കുട്ടികളുടെ തെരുവുനാടകം
ടൗണില്‍ അരങ്ങേറി . ലഹരി
ബഹിഷ്കരണ പ്രതീകമായി ഒരു
മദ്യ കുപ്പിയുടെ മാത്രക
കത്തിക്കുകയും കുട്ടികള്‍
ലഹരി വിരുദ്ധ ദിന പ്രതിജ്ഞ
എടുക്കുകയും ചെയ്തു.
അസിസ്റ്റന്റ്
മാനേജര്‍ പി.ടി.എ
പ്രതിനിധികള്‍ പങ്കെടുക്കുകയും
കുട്ടികള്‍ക്ക് സന്ദേശം
നല്‍കുകയും ചെയ്തു.
Monday, 10 August 2015
'CHANDRA DINAM'
ചാന്ദ്രദിനം
ചാന്ദ്രദിനം
സയന്‍സ്
ക്ലബിന്റെ ആഭിമുഖ്യത്തില്‍
21-7-15 ന് ചാന്ദ്രദിനം
സമുചിതമായി ആഘോഷിച്ചു.
തദ്അവസരത്തില്‍
രണ്ട് കുട്ടികള്‍ പ്രഭാഷണം
നടത്തി. ചാന്ദ്രയാന്റെ
സ്റ്റില്‍ മോഡല്‍ സ്കൂള്‍
അസംബ്ലിയില്‍ പ്രദര്‍ശിപ്പിച്ചു.
ക്ലാസ്സ് അടിസ്ഥാനത്തില്‍
കൊളാഷ് മത്സരം സംഘടിപ്പിക്കുകയും
ഓരോ ക്ലാസ്സിലെയും വിജയികളെ
കണ്ടെത്തി സമ്മാനദാനം
നിര്‍വ്വഹിക്കുകയും ചെയുതു.
ക്വസ്സ് മത്സര
വിജയിയായി എട്ടാം ക്ലാസിലെ
സഞ്ചയ് ഷാജി തിരഞ്ഞെടുക്കപ്പെട്ടു.അപ്പോളോ
11 ന്റെ വീഡിയോ
പ്രദര്‍ശനം നടത്തി.
Aug 6 -HIROSHIMA DAY
Sunday, 9 August 2015
SPC DAY
ആഗസ്റ്റ്
2 spc day യോടനുബന്ധിച്ച്
സെന്റ് ജൂഡ്സ് ഹൈസ്കൂളിലെ
SPC കുട്ടികള്‍
സഹപാഠികള്‍ക്ക് പഠനോപകരണങ്ങള്‍
വിതരണം ചെയ്തു. വെള്ളരിക്കുണ്ട്
സി. ഐ സുമേഷ്കുമാര്‍
, എസ്. ഐ
രത്നാകരന്‍, ഹെഡ്മാസ്റ്റര്‍
ശ്രീ തോമസ് ഫ്രാന്‍സീസ്,
പി.റ്റി.എ
പ്രസിഡന്റ് അലക്സ് നെടിയകാലായില്‍
, വൈസ് പ്രസിഡന്റ്
ശ്രീ ശ്രീനിവാസന്‍ ,ഡി.ഐമാരായ
എ.എസ്.ഐ
ശ്രീ റെജികുമാര്‍ , ശ്രീമതി
സരിത , സി.പി.ഒമാരായ
ജിമ്മി മാത്യു , റാണി.എം.
ജോസഫ് തുടങ്ങിയവര്‍
കുട്ടിയുടെ വീട്ടിലെത്തിയാണ്
കുട്ടിക്ക് പഠനോപകരണങ്ങള്‍
നല്‍കിയത്.
Subscribe to:
Posts (Atom)