Sunday, 23 August 2015

INDEPENDENCE  DAY






വെള്ളരിക്കുണ്ടിന്റെ  കൈകരുത്തില്‍ 
കാസര്‍കോഡ് ചാമ്പ്യന്‍

             വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ്  എച്ച്.എസ്.എസിലെ  ചുണകുട്ടികളുടെ കൈകരുത്തില്‍  സംസ്ഥാന  ജൂനിയര്‍  വടംവലി മത്സരത്തില്‍  കാസര്‍ഗോഡ് ജില്ല  വീണ്ടും ചാമ്പ്യന്‍ന്മാര്‍. ആലപ്പുഴയില്‍  നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ടീമംഗങ്ങളായ ഒമ്പതുപേരും സെന്റ് ജൂഡ്സ് സ്കൂള്‍ വിദ്യാര്‍ഥിനികളാണ്.  ക്യാപ്റ്റന്‍ റാണി   ജോസ് , പ്രിയ, ജോഷ്ന, അഞ്ജന ബിജു, നിസി, അഞ്ജന ചാക്കോ, അലീന, വീണ , ട്രീസ എന്നിവരടങ്ങിയ  ടീമാണ് ജിലയ്ക്കുവേണ്ടി അഭിമാന നേട്ടം കൈവരിച്ചത് . ഫൈനലില്‍  തിരുവനന്തപുരത്തെ മലര്‍ത്തിയടിച്ചാണ് ഇവര്‍ കീരീടം നേടിയത് .കഴിഞ്ഞവര്‍ഷം ദേശീയ മത്സരത്തിലും ഇവര്‍ ചാമ്പ്യന്‍മാരായിരുന്നു.  ഷൈജന്‍ ചാക്കോ  ആണ് കോച്ച്. ടീം മാനേജര്‍ സിസ്റ്റര്‍ ആലീസ് മാത്യു, കായിക അധ്യാപകന്‍ ബെന്നി ജോസഫ് എന്നിവരും  ടീമിനൊപ്പമുണ്ടായിരുന്നു.








No comments:

Post a Comment