Thursday 11 January 2018

മികവ്‌ പരീക്ഷയിൽ മികവ് തെളിയിച്ച്‌ സെന്റ്‌ ജൂഡ്


NIRMAL M. MANOJ IX         1ST RANK


ANUSHITHA ANN SAJU IX     6TH RANK 


SELBI SEBASTIAN  IX         8TH RANK


KARTHIKA M. V.      X          7TH RANK



OUSEPPACHAN JOSE X     8TH RANK


ARJUN M.              X           9TH RANK



THOMAS JAMES      VIII      8TH RANK


Monday 8 January 2018

SSLC 2018

SSLC 2018 


ഈ വർഷത്തെ SSLC പരീക്ഷ മാർച്ച് 7 മുതൽ 26 വരെ. 


Tuesday 2 January 2018

NCC സ്വച്ഛ് ഭാരത് & ഗാന്ധി ജയന്തി

NCC സ്വച്ഛ് ഭാരത് & ഗാന്ധി ജയന്തി 

NCC ഓഫീസർ ജെന്നി സാറിന്റെ നേതൃത്വത്തിൽ സ്വച്ഛ് ഭാരത് പ്രവർത്തനങ്ങളുടെ ഭാഗമായി  കേഡറ്റുകൾ സ്കൂൾ പരിസരം വൃത്തിയാക്കി. ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ സ്കൂളിലേക്കുള്ള  റോഡും പരിസരവും വൃത്തിയാക്കി കേഡറ്റുകൾ തങ്ങളുടെ സേവന സന്നദ്ധത പ്രകടമാക്കി.







Monday 1 January 2018

മർഫി ദൃശ്യാവിഷ്കാരം

ഒൻപതാം ക്ലാസിലെ പണയം എന്ന  പാഠ ഭാഗത്തെ ആസ്പദമാക്കി മർഫി എന്ന നാടകം അരങ്ങിൽ.  കുട്ടമത്ത് സ്കൂളിലെ അധ്യാപകരായ സത്യൻ മാഷും രാജൻ മാഷും ചെമ്പുമത്തായിയും  ചാക്കുണ്ണിയും ആയി വേദിയിൽ എത്തിയപ്പോൾ കുട്ടികൾക്കു ഒരു വേറിട്ട അനുഭവമായി മാറി. ആത്മാർഥ സുഹൃത്തിനെ പണയക്കടലാസിലെ വെറും അക്കമായി  മാറ്റിയ ചെമ്പുമത്തായിയിലും നന്മയുടെ ഒരു കണികയുണ്ടെന്ന് പറഞ്ഞവസാനിപ്പിച്ച നാടകം ഒരുപിടി നല്ല ചിന്തകൾ കുട്ടികൾക്ക് സമ്മാനിച്ചു.







കിരീടം വീണ്ടും സെന്റ്‌ ജൂഡ്സിന് തന്നെ

 സബ് ജില്ലാ സ്‌കൂൾ ഗെയിംസ്

ചിറ്റാരിക്കാൽ സബ് ജില്ലാ ഗെയിംസിൽ  തുടർച്ചയായി രണ്ടാമതും സെന്റ് ജൂഡ് ഓവർ ഓൾ സ്വന്തമാക്കി. ഹാൻഡ് ബോൾ, ഫുട്‌ബോൾ, വോളിബോൾ, ക്രിക്കറ്റ്, കബഡി, ഖൊഖോ തുടങ്ങി എല്ലാ ഇനങ്ങളിലും ഉജ്വലമായ പ്രകടനം കാഴ്ച്ച വെച്ച സെന്റ്‌ ജൂഡിലെ ചുണക്കുട്ടികൾക്ക് അഭിനന്ദനങ്ങൾ. ഇതിനു നേതൃത്വം നൽകിയ ടെസ്സി ടീച്ചർ, ജിമ്മി സാർ, ഷീബ സിസ്റ്റർ, ജോസ് സാർ, PTA പ്രസിഡന്റ് അലക്സ് വേണ്ട പ്രോത്സാഹനം നൽകിയ മാതാപിതാകൾ , PTA MPTA അംഗങ്ങൾ ഇവർക്ക്  നന്ദി.  

ഗെയിംസ് - 107 പോയിൻറോടെ  ഓവർ ഓൾ. വിവിധ ഗെയിംസിനങ്ങളിലായി 145 ഓളം കുട്ടികൾ പങ്കെടുത്തു.

ജില്ലാ ഗെയിംസിൽ 45 കുട്ടികൾ പങ്കെടുത്തു.

സോണൽ ഗെയിംസിൽ 20 ഓളം കുട്ടികൾ പങ്കെടുത്തു.

അത് ലറ്റിക്സ് -  സബ് ജില്ലയിൽ 224 പോയിന്റോടെ തുടർച്ചയായി രണ്ടാം തവണയും ഓവർ ഓൾ ഒന്നാം സ്ഥാനം. 77 കുട്ടികൾ പങ്കെടുത്തു.

ജില്ലാ അത് ലറ്റിക്സ് മീറ്റിൽ  കാസർഗോഡ്‌ ജില്ലയിൽ 76 പോയിന്റോടെ സെന്റ് ജൂഡ്സ്HSS ഓവർ ഓൾ രണ്ടാം സ്ഥാനം നേടി.

പാലായിൽ വച്ച് നടന്ന സംസ്ഥാന അത് ലറ്റിക്സ് മീറ്റിൽ 10 വിദ്യാർത്ഥികൾ പങ്കെടുത്തു.

അമേച്ചർ മീറ്റ് - കാസർഗോഡ് ജില്ലാ അമേച്ചർ മീറ്റിൽ 22 കുട്ടികൾ പങ്കെടുത്തു.12 കുട്ടികൾ സ്റ്റേറ്റ് അമേച്ചർ മീറ്റിൽ പങ്കെടുക്കാൻ അർഹത നേടി.

സ്റ്റേറ്റ് അമേച്ചർ ബോക്സിങ്ങിൽ ജീവൻ ജോസഫ് ഗോൾഡ് മെഡൽ നേടി സെന്റ് ജൂഡ്സിന്റെ അഭിമാനതാരമായി.