ABOUT US

സെന്റ്.ജൂഡ്സ്.എച്ച്.എസ്.എസ് വെള്ളരിക്കുണ്ട്

            പശ്ചിമ ഘട്ടത്തിന്റെ മടിത്തട്ടിലുറങ്ങുന്ന ഒരു കൊച്ചു ഗ്രാമമാണ് വെള്ളരിക്കുണ്ട് .കുടിയേറ്റകര്‍ഷകര്‍ നിബിഢമായി അധിവസിക്കുന്ന സ്ഥലം. 1950 മുതല്‍ ഈ കന്യാഭൂമിയിലേക്ക് കര്‍ഷകമക്കളുടെ കുടിയേറ്റം ആരംഭിച്ചു.അദ്ധ്വാനശീലരും ഉല്‍ക്കര്‍ഷേച്ഛുക്കളുമായ വെള്ളരിക്കുണ്ട് നിവാസികളുടെ ത്യാഗത്തിന്റെയും സേവനത്തിന്റേയും പ്രതീകമായ റവ.ഫാ.അലക്സ് മണക്കാട്ടുമറ്റം അവര്‍കളുടെയും അക്ഷീണ പരിശ്രമത്തിന്റെ ഫലമായി ഇവിടെ ഒരു സ്കൂള്‍ അനുവദിച്ചുകിട്ടി.വെള്ളരിക്കുണ്ടിന്റെ ചരിത്രത്തിന്റെ ഏടുകളില്‍ കനകാക്ഷരങ്ങള്‍ വിരിയുന്നത് 1982 ലാണ് .അങ്ങനെ ഹൈസ്കൂള്‍ എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു.സ്ഥാപക മാനേജരായിരുന്ന റവ.ഫാ.അലക്സ് മണക്കാട്ടുമറ്റം അവര്‍കളുടെ സുശക്തമായ നേതൃത്വത്തില്‍ അദ്ധ്വാനശീലരും ത്യാഗനിധികളുമായ നാട്ടുകാരുടെ പരിശ്രമഫലമായി സ്കൂള്‍ കെട്ടിടവും ഗ്രൗണ്ടും സുസജ്ജമായി.1995 ല്‍ ഹൈസ്കൂളിന്റെ ഭരണം തലശ്ശേരി അതിരൂപത കോര്‍പ്പറേറ്റ് മാനേജ്മെന്റ് ഏറ്റെടുത്തു.1996 ല്‍ 32 കേരള ബറ്റാലിയന്‍ എന്‍.സി.സി യുടെ ഒരു യൂണിറ്റ് തുടങ്ങി.2012 മുതല്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രവര്‍ത്തനം ആരംഭിച്ചു.ഭാരത് സ്കൗട്ട് ,ഗൈഡ്സ് ,ജൂനിയര്‍ റെഡ് ക്രോസ് ,ദീപിക ബാലസഖ്യംഎന്നിവയും ഇവിടെ നന്നായി പ്രവര്‍ത്തിച്ചുവരുന്നു.പഠനനിലവാരത്തിലും കലാകായികരംഗങ്ങളിലും വിശിഷ്യാ അച്ചടക്കത്തിലും സെന്റ്.ജൂഡ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമുന്നതമായ സ്ഥാനമാണുള്ളത്.

1 comment:

  1. CONGRATS........................................

    ReplyDelete