Friday 2 October 2015

കാരുണ്യത്തിന്രെ നിറദീപങ്ങള്‍

             വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ  കുട്ടികള്‍    കാരുണ്യ  പെട്ടിയുമായി  നന്മ സ്നേഹനിധി  ഏര്‍പ്പെടുത്തി.  ഓരോ ഡിവിഷനിലും സ്നേഹകുടുക്ക നല്‍കിക്കോണ്ട്  ഹെഡ്മാസ്റ്റര്‍  തോമസ് ഫ്രാന്‍സീസ് ഈ ചടങ്ങ് ഉത്ഘാടനം ചെയ്തു. 

സ്നേഹാനുഭൂതിയുള്ള  വരുംതലമുറയെ ലക്ഷ്യമിട്ട് 

           വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ കുട്ടികള്‍ സ്വരൂപിച്ച നിക്ഷേപം സമാഹരിച്ച് നന്മ ക്ലബിലെ 25 കുട്ടികള്‍സ്വയം പര്യാപ്തതയിലേക്ക്കാല് വയ്ക്കുവാനായി കുട നിര്‍മ്മാണപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നു. നിര്‍മ്മിച്ച കുട സ്കൂളിലെ അര്‍ഹതപ്പെട്ട 25 കുട്ടികള്‍ക്ക് സൗജന്യമായി വിതരണം ചെയ്തു ഈ സ്കൂളിലെ തന്നെ  കുട്ടികളാണ്  കുട നിര്‍മ്മാണത്തിന് നെത്രത്വം നല്‍കുന്നത്. ഈകുടകള്‍ ഈ ചസ്കൂളിലെ തന്നെ  പാവപ്പെട്ട കുട്ടികള്‍ക്ക്  സൗജന്യമായി നല്‍കി. 
ചിത്രം


വയോജന ദിനം ആചരിച്ചു
     വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് ഹൈസ്കൂളില്‍ ഒക്ടോബര്‍ 1 വയോജനദിനമായി ആചരിച്ചു.അസി. മാനേജര്‍ ഫാ.ആന്റോ ചാലിങ്കല്‍ അധ്യക്ഷനായിരുന്ന ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.തോമസ് ഫ്രാന്‍സീസ് സ്വാഗതം പറഞ്ഞു.വയോജന ദിനത്തോടനുബന്ധിച്ച് പ്ലാച്ചിക്കര എല്‍.പി സ്കൂള്‍ റിട്ടയേര്‍ഡ് ഹെഡ് മാസ്റ്റര്‍ കേശവന്‍ മാസ്റ്ററെ പൊന്നാടയണിയിച്ച് ആദരിച്ചു.പുതുതലമുറ വ്രദ്ധരോട് കാണിക്കുന്ന  അനാദരവിനെക്കുറിച്ചും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന അവഗണനകളെക്കുറിച്ചും കേശവന്‍ മാഷ് കുട്ടികളോട് സംസാരിച്ചു. വാര്‍ധക്യം ഒറ്റപ്പെടേണ്ടതല്ലെന്നും കര്‍മോന്‍മുഖരാകാന്‍ അവര്‍ക്കു സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കുട്ടികളുടെ പ്രധിനിധിയായി നീനുജോണ്‍സണ്‍ വാര്‍ധക്യത്തോട് പുതു തലമുറക്കുണ്ടാകേണ്ട മനോഭാവങ്ങളെക്കുറിച്ച് പ്രസംഗിച്ചു. സാന്ദ്രാമോള്‍ ടോണി നന്ദി പറഞ്ഞു.