Monday 13 July 2015


വായനാദിനം _ജൂണ്‍ 19
     വായനാവാരാചരണത്തിന്റെ തുടക്കവും പി.എന്‍ പണിക്കര്‍ അനുസ്മരണ ദിനവും ജൂണ്‍ 19ന് സമുചിതമായിആഘോഷിച്ചു. മാനേചര്‍ വെരി.റവ. Fr. ആന്റണി തെക്കെമുറി ഉദ്ഘാടനം ചെയ്തു. പുസ്തകവിതരണത്തിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റര്‍ ശ്രീ. തോമസ് ഫ്രാന്‍സീസ് നിര്‍വഹിച്ചു.തുടര്‍ന്ന് കുട്ടികള്‍ക്കായിപുസ്തകപ്രദര്‍ശനവുംവിവിധരചനാമത്സരങ്ങളും നടത്തി.




 
ലൈബ്രറി ബുക്കസ്
         ലൈബ്രറി വികസനത്തിന്റെ ഭാഗമായി കുട്ടികളുടെ വായനാശീലം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഹൈസ്കൂള്‍ അധ്യാപകര്‍ കുട്ടികള്‍ക്കായി 30,000 രൂപയുടെ പുസ്തകം വാങ്ങി ലൈബ്രറിക്ക് സംഭാവന ചെയ്തു.

Friday 10 July 2015


ലഹരി വിരുദ്ധ ദിനാചരണം





 


Wednesday 8 July 2015


ലഹരി വിരുദ്ധ ദിനാചരണം

          ലഹരി വസ്തുക്കളുടെ ഉപയോഗത്തിലൂടെ വ്യക്തിയും സമൂഹവും തകരുന്നതിന്റെ നേര്‍ക്കാഴ്ച ഒരുക്കുകയാണ് വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കുട്ടികളും അധ്യാപകരും. 'കാണുന്നതിനുമപ്പുറം' എന്ന ഹ്രസ്വ ചിത്രത്തിലൂടെയാണിത് . ഒരു വര്‍ഷം കൊണ്ട് നിര്‍മ്മിച്ച ചിത്രത്തിന്റെ പ്രദര്‍ശനം വെള്ളിയാഴ്ച തുടങ്ങും.കുട്ടികളുടെ സ്വകാര്യ ദുഃഖങ്ങള്‍ അടുത്തറിഞ്ഞ പരിഹരിച്ചില്ലെങ്കിലുണ്ടാകാവുന്ന ദുരന്തം വരച്ചു കാട്ടുകയാണ് 30 മിനിട്ട് ദൈര്‍ഘ്യമുള്ള ചിത്രത്തിലൂടെ. എബിന്‍ എന്ന എട്ടാം തരംകാരന്റെ സ്വകാര്യ ദുഃഖങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്.എബിന്റെ സങ്കടങ്ങളറിയുന്ന പ്രിയപ്പെട്ട അധ്യാപികയാണ് സുനിത ടീച്ചര്‍ . മദ്യപിച്ച് സമനില തെറ്റിയ പിതാവില്‍ നിന്ന് ഏല്‍ക്കേണ്ടിവരു പീഡനങ്ങള്‍ എബിക്ക് സഹിക്കാനാവുന്നതിലും അപ്പുറമാണ്.ആഘോഷങ്ങളുടെ ലോകത്ത് കാണേണ്ട തു കണ്ടില്ലെങ്കില്‍ വന്‍ദുരന്തത്തിനിടയാക്കുമെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയുണ്ടീചിത്രത്തില്‍.അധ്യാപകരുടെയും കുട്ടികളുടെയും കൂട്ടായ്മയിലാണ്ചിത്രം ഒരുക്കിയത്.

ചിത്രകലാധ്യാപകനായ ജെ.പി. ചിറ്റാരിക്കാലാണ് കഥയും തിരകഥയും എഴുതി സംവിധാനം ചെയ്തത് . പ്രസാദ് മുദ്ര, ഡെയിന്‍, ജസ്റ്റിന്‍ തോമസ്, സുമേഷ്,ജസ്റ്റിന്‍ ജോര്‍ജ്ജ് എന്നിവരും പിന്നില്‍ പ്രവര്‍ത്തിച്ചു. രേഖ വര്‍ഗീസ്, ബെന്നി ജോസഫ്,വിദ്യാര്‍ത്ഥികളായ എബിന്‍, ലിഡിയാ, നീനു അധ്യാപകന്‍ ബെന്നി എന്നിവരും അഭിനേതാക്കളായുണ്ട്.ചിത്രം വിദ്യാലയങ്ങളില്‍ പ്രദര്‍ശിപ്പിച്ച് ലഹരിക്കെതിരെ അവബോധമുണര്‍ത്തുകയാണ് ലക്ഷ്യം. ചിത്രത്തിന്റെ പ്രദര്‍ശനം വെള്ളിയാഴ്ച്ച രാവിലെ 10 ന് വീനസ് ഓഡിറ്റോറിയത്തില്‍ നടക്കും. ഫാ. ജെയിംസ് ചെല്ലങ്കോട് ഉദ്ഘാടനം ചെയ്യും. ഡി... സൗമിനി കല്ലത്ത് പങ്കെടുക്കും.




Sunday 5 July 2015


മുട്ടക്കോഴി വളര്‍ത്തലില്‍ മാതൃകയായി
സെന്റ് ജൂഡ്സിലെ കുട്ടികള്‍
     മുട്ടക്കോഴികളെ വളര്‍ത്തി വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് സ്കൂള്‍ വിദ്യാര്‍ഥികള്‍ മാത്രകയാവുന്നു. കുട്ടികളില്‍ സമ്പാദ്യശീലം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ബളാല്‍ പഞ്ചായത്ത് സ്കൂളിലെ 50 കുട്ടികള്‍ക്ക് 5 മുട്ടക്കോഴികളെ വീതം കഴിഞ്ഞ വര്‍ഷം വിതരണം ചെയ്തിരുന്നു. തങ്ങള്‍ക്ക് കിട്ടിയ കോഴികളെ വളര്‍ത്തി,ഇപ്പോള്‍കോഴികള്‍മുട്ടയിടാന്‍തുടങ്ങിയിര്ക്കുന്നു.സ്കൂളില്‍ ഹെല്‍ത്ത് ക്ലബിനു നേത്രത്വം നല്‍കുന്ന അധ്യാപിക ഷെര്‍ലി തോമസിന്റെ നേതൃത്വത്തല്‍ കമ്പോളവിലയിലും അധികം നല്‍കി മുട്ട ശേഖരിക്കുന്നു.

Thursday 2 July 2015





   സെന്‍റ് ജൂഡ്സ് ഹയര്‍സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ലോകപരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഹൈസ്കൂളിലെ മുഴുവന്‍ ക്ലാസ്സുകളിലേയും ലീഡര്‍മാര്‍ സ്കൂള്‍ പരിസരത്തുള്ള വനത്തിലെത്തി വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും സാന്നിധ്യത്തില്‍ വൃക്ഷത്തെ കര്‍പ്പൂരമുഴിഞ്ഞു പൂജനടത്തി. പ്രധാനാധ്യാപകന്‍ തോമസ് ഫ്രാന്‍സീസ് ,പ്രിന്‍സിപ്പാള്‍ മെന്‍ഡലിന്‍ മാത്യു , കുമാരി ശില്പ മരിയ ഫ്രാന്‍സീസ് എന്നിവര്‍ പരിസ്ഥിതി ദിന സന്ദേശം നല്‍കി. ടീച്ചര്‍ ഷേര്‍ളി തോമസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൃക്ഷത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും പ്രാധാന്യം കുട്ടികളിലെത്തിക്കാന്‍ വിവിധ കലാപരിപാടികളും നടത്തി. ഒരു ക്ലാസ്സിന് ഒരു മരം പദ്ധതി നടപ്പിലാക്കുകയും എല്ലാകുട്ടികള്‍ക്കും വൃക്ഷത്തൈ വിതരണം നടത്തുകയും ചെയ്തു.