Wednesday 8 July 2015


ലഹരി വിരുദ്ധ ദിനാചരണം

          ലഹരി വസ്തുക്കളുടെ ഉപയോഗത്തിലൂടെ വ്യക്തിയും സമൂഹവും തകരുന്നതിന്റെ നേര്‍ക്കാഴ്ച ഒരുക്കുകയാണ് വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കുട്ടികളും അധ്യാപകരും. 'കാണുന്നതിനുമപ്പുറം' എന്ന ഹ്രസ്വ ചിത്രത്തിലൂടെയാണിത് . ഒരു വര്‍ഷം കൊണ്ട് നിര്‍മ്മിച്ച ചിത്രത്തിന്റെ പ്രദര്‍ശനം വെള്ളിയാഴ്ച തുടങ്ങും.കുട്ടികളുടെ സ്വകാര്യ ദുഃഖങ്ങള്‍ അടുത്തറിഞ്ഞ പരിഹരിച്ചില്ലെങ്കിലുണ്ടാകാവുന്ന ദുരന്തം വരച്ചു കാട്ടുകയാണ് 30 മിനിട്ട് ദൈര്‍ഘ്യമുള്ള ചിത്രത്തിലൂടെ. എബിന്‍ എന്ന എട്ടാം തരംകാരന്റെ സ്വകാര്യ ദുഃഖങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്.എബിന്റെ സങ്കടങ്ങളറിയുന്ന പ്രിയപ്പെട്ട അധ്യാപികയാണ് സുനിത ടീച്ചര്‍ . മദ്യപിച്ച് സമനില തെറ്റിയ പിതാവില്‍ നിന്ന് ഏല്‍ക്കേണ്ടിവരു പീഡനങ്ങള്‍ എബിക്ക് സഹിക്കാനാവുന്നതിലും അപ്പുറമാണ്.ആഘോഷങ്ങളുടെ ലോകത്ത് കാണേണ്ട തു കണ്ടില്ലെങ്കില്‍ വന്‍ദുരന്തത്തിനിടയാക്കുമെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയുണ്ടീചിത്രത്തില്‍.അധ്യാപകരുടെയും കുട്ടികളുടെയും കൂട്ടായ്മയിലാണ്ചിത്രം ഒരുക്കിയത്.

ചിത്രകലാധ്യാപകനായ ജെ.പി. ചിറ്റാരിക്കാലാണ് കഥയും തിരകഥയും എഴുതി സംവിധാനം ചെയ്തത് . പ്രസാദ് മുദ്ര, ഡെയിന്‍, ജസ്റ്റിന്‍ തോമസ്, സുമേഷ്,ജസ്റ്റിന്‍ ജോര്‍ജ്ജ് എന്നിവരും പിന്നില്‍ പ്രവര്‍ത്തിച്ചു. രേഖ വര്‍ഗീസ്, ബെന്നി ജോസഫ്,വിദ്യാര്‍ത്ഥികളായ എബിന്‍, ലിഡിയാ, നീനു അധ്യാപകന്‍ ബെന്നി എന്നിവരും അഭിനേതാക്കളായുണ്ട്.ചിത്രം വിദ്യാലയങ്ങളില്‍ പ്രദര്‍ശിപ്പിച്ച് ലഹരിക്കെതിരെ അവബോധമുണര്‍ത്തുകയാണ് ലക്ഷ്യം. ചിത്രത്തിന്റെ പ്രദര്‍ശനം വെള്ളിയാഴ്ച്ച രാവിലെ 10 ന് വീനസ് ഓഡിറ്റോറിയത്തില്‍ നടക്കും. ഫാ. ജെയിംസ് ചെല്ലങ്കോട് ഉദ്ഘാടനം ചെയ്യും. ഡി... സൗമിനി കല്ലത്ത് പങ്കെടുക്കും.




No comments:

Post a Comment