Thursday 12 April 2018

കലാ പഠന സ്കോളർഷിപ്പ്

കലാ പഠന സ്കോളർഷിപ്പ് 
വിവിധ നൃത്ത ഇനങ്ങളിൽ കഴിവ് തെളിയിച്ച കാർത്തിക എം വി ക്ക് നൃത്ത പരിശീലനത്തിനായി 10000 സ്കോളർഷിപ്പ് ലഭിച്ചു. സെന്റ് ജൂഡിന്റെ കൊച്ചു മിടുക്കിക്ക് അഭിനന്ദനങ്ങൾ







Sunday 8 April 2018

ഹെഡ്മാസ്റ്റർ ചാർജ് ഏറ്റെടുത്തു


ജെസ്റ്റിൻ സാറിന് സെന്റ്. ജൂഡ് കുടുംബത്തിലേക്ക് സ്വാഗതം




Thursday 5 April 2018

SSLC 2018 batch








ടീച്ചേഴ്സ് ടൂർ







താലന്തുകൾ

സ്വപ്ന ചിറകിലേറാൻ ഗുഡ്നെസ് TV താലന്തുകൾ

പഠന സ്കോളർഷിപ്പ് ലഭിക്കുവാനുള്ള ഗുഡ്നെസ് TV താലന്തുകളിൽ സെന്റ്. ജൂഡ്സ് വിദ്യാർഥികൾ.






വിരൽത്തുമ്പിലെ വർണ്ണ വിസ്മയം

 വിരൽത്തുമ്പിലെ വർണ്ണ  വിസ്മയം









SPC പാസ്സിങ് ഔട്ട് പരേഡ്

SPC പാസ്സിങ് ഔട്ട് പരേഡ്









കോർപ്പറേറ്റ് വിദ്യാഭ്യാസ അവാർഡ്

കോർപ്പറേറ്റ് വിദ്യാഭ്യാസ അവാർഡ്.. സെന്റ്‌. ജൂഡ്‌സിന് അഭിമാന നിമിഷം

2017-18 വർഷത്തെ ഏറ്റവും മികച്ച ഹൈസ്‌കൂൾ ആയി വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് തിരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും മികച്ച PTA ക്ക് ഉള്ള അവാർഡും സെന്റ് ജൂഡ്സ് കരസ്ഥമാക്കി. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലെ മികച്ച വിജയങ്ങളും PTAയുടെയും മാനേജ്മെന്റിന്റെയും  ആത്മാർത്ഥമായ സഹകരണവുമാണ് ഈ ഇരട്ട വിജയം നേടാൻ സഹായകമായത്. 
        മികച്ച സാമൂഹിക പ്രവർത്തനങ്ങൾക്ക് ഉള്ള അദ്ധ്യാപക പുരസ്‌കാരം നമ്മുടെ സ്കൂളിലെ ഷേർളി ടീച്ചർ സ്വന്തമാക്കി. നല്ല പാഠം പ്രവർത്തങ്ങളിലും മറ്റ് സാമൂഹിക പ്രവർത്തനങ്ങളിലും നേതൃത്വം നല്കി കുട്ടികളിൽ സാമൂഹ്യ പ്രതിബദ്ധതയും അധ്വാനശീലവും വളർത്താൻ പരിശ്രമിക്കുന്ന ടീച്ചറിന് അഭിനന്ദനങ്ങൾ.

തലശ്ശേരി സന്ദേശഭവനിൽ വെച്ചു നടന്ന ചടങ്ങിൽവെച്ച് അഭിവന്ദ്യ മാർ ജോർജ് ഞരളകാട്ട് പിതാവിൽ നിന്നും സ്കൂൾ മാനേജർ ഫാ. ആന്റണി തെക്കേമുറി, ഹെഡ്മിസ്ട്രസ് ഹെലൻ ജോസഫ്, PTA പ്രസിഡന്റ് അലക്സ് നെടിയകാലായിൽ, ഷേർളി ടീച്ചർ, അദ്ധ്യാപകർ, PTA പ്രതിനിധികൾ ചേർന്ന് പുരസ്‌കാരങ്ങൾ ഏറ്റു വാങ്ങി.







Wednesday 4 April 2018

യാത്രയയപ്പ്

സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ്

സ്തുത്യർഹമായ സേവനത്തിനു ശേഷം സെന്റ്.ജൂഡ് സ്കൂളിൽ നിന്നും യാത്രയാകുന്ന ഹെഡ്മിസ്ട്രസ് ഹെലൻ ടീച്ചറിനും, എൽസമ്മ സിസ്റ്ററിനും, ഗ്രേസമ്മ ടീച്ചറിനും, ലിസമ്മ ടീച്ചറിനും ഹൃദയം നിറഞ്ഞ നന്ദി. 













CAP@Campus

കാൻസർ ബോധവത്കരണ സെമിനാർ