Wednesday 9 December 2015


മലയാണ്മ 2015
       വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ സെന്റ് ജൂഡ്സ് ഹൈസ്കൂളില്‍ മലയാണ്മ 2015 ആഘോഷിച്ചു.കുട്ടികളില്‍ അന്തര്‍ലീനമായ കഴിവുകള്‍ വളരെ മനോഹരമായി അവര്‍ അരങ്ങിലെത്തിച്ചു.മലയാണ്മയുടെ ഈ സന്തോഷത്തിന് വിദ്യാരംഗം പ്രസിഡന്റ് നീനു ജോസഫ് സ്വാഗതമോതി. പി.ടി.എ പ്രസിഡന്റ് അലക്സ് നെടിയകാലായില്‍ അദ്ധ്യക്ഷനായി. റവ.ഫാ.ആന്റണി തെക്കെമുറിയില്‍ ഉദ്ഘാടനം ചെയ്ത യോഗത്തിന് സ്കൂള്‍ ലീഡര്‍ അഖില്‍ അഗസ്റ്റ്യന്‍ നന്ദി പറഞ്ഞു.ഇതോടൊപ്പം വിവിധ ക്ലാസികാര്‍ തയ്യാറാക്കിയ ആല്‍ബങ്ങളുടെ പ്രകാശനവും നടത്തി. തുടര്‍ന്ന് കേരളത്തിന്റെ തനിമ വിളിച്ചോതുന്ന കേരള നൃത്തം ,തോറ്റംപാട്ട്/പൊട്ടന്‍തെയ്യം,നാടന്‍ നൃത്തം ,കാവ്യശില്പം (പൂതപ്പാട്ട്),വഞ്ചിപ്പാട്ട് തുടങ്ങിയ ഇനങ്ങള്‍ കുട്ടികള്‍ വേദിയില്‍ എത്തിച്ച് മലയാണ്മ സ്കൂളിന്റെ ആഘോഷമാക്കിമാറ്റി.


























കരാട്ടേ,കളരി  ഉദ്ഘാടനം
വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് ഹൈസ്കൂളില്‍ ആയോധന കലകളായ കരാട്ടേ,കളരി
എന്നിവയുടെ പരിശീലനോദ്ഘാടനം ഹെഡ്മാസ്റ്റര്‍ തോമസ് ഫ്രാന്‍സീസ് നിര്‍വ്വഹിച്ചു.ഉദ്ഘാടനത്തോടനുബന്ധിച്ച് സെന്‍സായി സുനിലിന്റേയും ടീമംഗങ്ങളുടേയും
കരാട്ടേ പ്രദര്‍ശനവും,ക്രിസ്റ്റോ ഗുരുക്കളുടേയും ടീമംഗങ്ങളുടേയും കളരിപ്രദര്‍ശനവും നടന്നു.