Wednesday 19 August 2015


ADSU DAY CELEBRATIONS

            .ഡി.എസ്.യു സ്ഥാപക ദിനമായ ആഗസ്റ്റ് 13 വാഴാഴ്ച്ച വിവിധ പരിപാടികളോടെ ഉജ്ജലമായ രീതിയില്‍ സെന്റ് ജൂഡ്സില്‍ ആരംഭിച്ചു . ഏകദേശം 11 മണിയോടെ കുട്ടികളുടെ റാലി ടൗണിലെക്ക് സംഘടിപ്പിച്ചു. പ്ളക്കാര്‍ഡ്സ് ഏന്തികൊണ്ട് മുദ്രാവാക്യം വിളിയോടുകൂടി കുട്ടികള്‍ റാലി മനോഹരമാക്കി. എട്ടാം ക്ളാസില്‍ പഠിക്കുന്ന കുട്ടികളുടെ തെരുവുനാടകം ടൗണില്‍ അരങ്ങേറി . ലഹരി ബഹിഷ്കരണ പ്രതീകമായി ഒരു മദ്യ കുപ്പിയുടെ മാത്രക കത്തിക്കുകയും കുട്ടികള്‍ ലഹരി വിരുദ്ധ ദിന പ്രതിജ്ഞ എടുക്കുകയും ചെയ്തു. അസിസ്റ്റന്റ് മാനേജര്‍ പി.ടി.എ പ്രതിനിധികള്‍ പങ്കെടുക്കുകയും കുട്ടികള്‍ക്ക് സന്ദേശം നല്‍കുകയും ചെയ്തു.






No comments:

Post a Comment