Sunday, 9 August 2015



                    ക്ലാസ്സ് ലൈബ്രറി
             എ .പി .ജെ അബ്ദുള്‍കലാമിന്റെ സ്മരണാര്‍ത്ഥം 8c ക്ലാസ്സ് തയ്യാറാക്കിയ ക്ലാസ്സ് ലൈബ്രറി യുടെ ഉദ്ഘാടനം ഹെഡ്മാസ്റ്റര്‍ ശ്രീ തോമസ് ഫ്രാന്‍സീസ് നിര്‍വ്വഹിക്കുന്നു.

SPC DAY
        ആഗസ്റ്റ് 2 spc day യോടനുബന്ധിച്ച് സെന്റ് ജൂഡ്സ് ഹൈസ്കൂളിലെ SPC കുട്ടികള്‍ സഹപാഠികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. വെള്ളരിക്കുണ്ട് സി. ഐ സുമേഷ്കുമാര്‍ , എസ്. ഐ രത്നാകരന്‍, ഹെഡ്മാസ്റ്റര്‍ ശ്രീ തോമസ് ഫ്രാന്‍സീസ്, പി.റ്റി.എ പ്രസിഡന്റ് അലക്സ് നെടിയകാലായില്‍ , വൈസ് പ്രസിഡന്റ് ശ്രീ ശ്രീനിവാസന്‍ ,ഡി.ഐമാരായ എ.എസ്.ഐ ശ്രീ റെജികുമാര്‍ , ശ്രീമതി സരിത , സി.പി.ഒമാരായ ജിമ്മി മാത്യു , റാണി.എം. ജോസഫ് തുടങ്ങിയവര്‍ കുട്ടിയുടെ വീട്ടിലെത്തിയാണ് കുട്ടിക്ക് പഠനോപകരണങ്ങള്‍ നല്‍കിയത്


Wednesday, 5 August 2015


സ്കൂള്‍ IT CLUB ഉദ്ഘാടനം .
        സ്കൂള്‍ IT CLUBന്റെ ഉദ്ഘാടനം 16-7-15 ന് തിയ്യതി മള്‍ട്ടീമീടിയായില്‍ വെച്ച് ഹെഡ്മാസ്റ്റര്‍ ശ്രീതോമസ് ഫ്രാന്‍സീസ് സര്‍ നിര്‍വഹിച്ചു.തുടര്‍‌ന്ന് ഓപ്പണ്‍ ഷോട്ട് വീഡിയോ എഡിറ്ററില്‍ എഡിറ്റ് ചെയ്ത ആനിമേഷന്‍ ഫിലിമിന്റെ പ്രദര്‍ശനവും നടന്നു.


വെള്ളരിക്കുണ്ട് ജേതാക്കള്‍
             
         കടുമേനിയില്‍ വെച്ച് നടന്ന സബജില്ലാ സുബ്രദോ മുഖര്‍ജി കപ്പ് ഫുട്ട്ബേള്‍ ടൂര്‍ണമെന്റില്‍ സെന്റ് ജൂഡ്സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ജേതാക്കളായി .

Tuesday, 4 August 2015

TUG OF WAR


          സംസ്ഥാന വടംവലി അസോസിയേഷന്റെ നേത്രത്വത്തില്‍ പരപ്പ ഗവ. ഹയര്‍സെക്കണ്ടറി സ്കൂളില്‍ നടന്ന ജൂനിയര്‍ വിഭാഗം വടംവലി മത്സരത്തില്‍ വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനവും ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ രണ്ടാം സ്ഥാനവും നേടി ചാമ്പ്യന്മാരായി. കഴിഞ്ഞവര്‍ഷം നടന്ന നാഷനല്‍ വടംവലി മത്സരത്തില്‍ ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികള്‍ ചാമ്പ്യന്മാരായപ്പോള്‍ പങ്കെടുത്ത മുഴുവന്‍ കുട്ടികളും സെന്റ് ജൂഡ്സ് വെള്ളരിക്കുണ്ടിലെ താരങ്ങളായിരുന്നു.