Sunday, 5 July 2015


മുട്ടക്കോഴി വളര്‍ത്തലില്‍ മാതൃകയായി
സെന്റ് ജൂഡ്സിലെ കുട്ടികള്‍
     മുട്ടക്കോഴികളെ വളര്‍ത്തി വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് സ്കൂള്‍ വിദ്യാര്‍ഥികള്‍ മാത്രകയാവുന്നു. കുട്ടികളില്‍ സമ്പാദ്യശീലം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ബളാല്‍ പഞ്ചായത്ത് സ്കൂളിലെ 50 കുട്ടികള്‍ക്ക് 5 മുട്ടക്കോഴികളെ വീതം കഴിഞ്ഞ വര്‍ഷം വിതരണം ചെയ്തിരുന്നു. തങ്ങള്‍ക്ക് കിട്ടിയ കോഴികളെ വളര്‍ത്തി,ഇപ്പോള്‍കോഴികള്‍മുട്ടയിടാന്‍തുടങ്ങിയിര്ക്കുന്നു.സ്കൂളില്‍ ഹെല്‍ത്ത് ക്ലബിനു നേത്രത്വം നല്‍കുന്ന അധ്യാപിക ഷെര്‍ലി തോമസിന്റെ നേതൃത്വത്തല്‍ കമ്പോളവിലയിലും അധികം നല്‍കി മുട്ട ശേഖരിക്കുന്നു.

Thursday, 2 July 2015





   സെന്‍റ് ജൂഡ്സ് ഹയര്‍സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ലോകപരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഹൈസ്കൂളിലെ മുഴുവന്‍ ക്ലാസ്സുകളിലേയും ലീഡര്‍മാര്‍ സ്കൂള്‍ പരിസരത്തുള്ള വനത്തിലെത്തി വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും സാന്നിധ്യത്തില്‍ വൃക്ഷത്തെ കര്‍പ്പൂരമുഴിഞ്ഞു പൂജനടത്തി. പ്രധാനാധ്യാപകന്‍ തോമസ് ഫ്രാന്‍സീസ് ,പ്രിന്‍സിപ്പാള്‍ മെന്‍ഡലിന്‍ മാത്യു , കുമാരി ശില്പ മരിയ ഫ്രാന്‍സീസ് എന്നിവര്‍ പരിസ്ഥിതി ദിന സന്ദേശം നല്‍കി. ടീച്ചര്‍ ഷേര്‍ളി തോമസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൃക്ഷത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും പ്രാധാന്യം കുട്ടികളിലെത്തിക്കാന്‍ വിവിധ കലാപരിപാടികളും നടത്തി. ഒരു ക്ലാസ്സിന് ഒരു മരം പദ്ധതി നടപ്പിലാക്കുകയും എല്ലാകുട്ടികള്‍ക്കും വൃക്ഷത്തൈ വിതരണം നടത്തുകയും ചെയ്തു.

Monday, 29 June 2015

Welcome to our new Headmaster Sri THOMAS FRANCIS Sir.......................................



       ഈ സ്കൂളില്‍ 3 വര്‍ഷത്തെ സ്തുത്യര്‍ഹമായസേവനത്തിനു ശേഷം തോമാപുരം സെന്‍ട് തോമസ് എച്ച് എസ് എസിന്റ പ്രിന്‍സിപ്പളായി പോവുന്ന സര്‍ മാത്യുസേവിയര്‍  സാറിനും പാലാവയല്‍ സ്കൂളിലേക്ക് ഹെഡ്മാസ്റ്ററായി പോവുന്ന എന്‍ സി സി ഓഫീസര്‍ സണ്ണിസാറിനും തോമാപുരം സ്കൂളിലേക്ക് യാത്രയായി പോവുന്ന ശ്രീമതി ഷേര്‍ലി ടീച്ചറിനും സമുചിതമായ യാത്രയപ്പ് നല്‍കി.