Tuesday, 19 December 2017

ഫിഫ U-17 ലോകകപ്പ് ഫുട്‌ബോൾ വൺ മില്യൺ ഗോൾ









SPC ഓണം ക്യാമ്പ്

SPC ഓണം ക്യാമ്പ്

ഓണം ക്യാമ്പിനോട് അനുബന്ധിച്ച് സെന്റ് ജൂഡ്സ് Spc കുട്ടികൾ ഷെൽഫ്, നിത്യോപയോഗ സാധനങ്ങൾ വെള്ളരിക്കുണ്ട്‌ SI ശ്രീ മുകുന്ദൻ AD No ശ്രീ തോമസ് അട്ടക്കണ്ടം സ്നേഹഗിരി അന്തേവാസികൾക്ക് നല്കി.








ഹരിത വിദ്യാലയ അവാർഡ്

ഹരിത വിദ്യാലയ അവാർഡ് 2017




2016-17 വർഷത്തെ മാതൃഭൂമി സീഡിന്റെ മികച്ച ഹരിതവിദ്യാലയം അവാർഡിൽ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ ഒന്നാം സ്ഥാനവും 15000 രൂപയുടെ ക്യാഷ് അവാർഡും സെന്റ് ജൂഡ്സ് കുട്ടികൾക്ക്. മികച്ച കുട്ടി കർഷകന് ഉള്ള Gem of seed അവാർഡ് ജസ്റ്റിൻ NV നേടി. ശ്രീമതി. ഷേർളി ടീച്ചറുടെ നേതൃത്വത്തിൽ സീഡ് ക്ലബ് കുട്ടികൾ ഗ്രോബാഗ് കൃഷി, വൃക്ഷത്തൈ നടിൽ, മാലിന്യ നിർമാർജനം, പാചക വിഭവ മേള തുടങ്ങിയ ഒട്ടേറെ പ്രവർത്തനങ്ങളാണ് ഈ വർഷം നടത്തിയത്.



Saturday, 9 December 2017

സ്‌കൂൾ സ്ഥാപക ഓർമ ദിനം

സ്‌കൂൾ സ്ഥാപക ഓർമ ദിനം

 
സെന്റ്. ജൂഡ്‌ ഹയർ സെക്കണ്ടറി സ്കൂളിന്റെ സ്ഥാപകനും പ്രഥമ മാനേജരും ആയിരുന്ന ചാണ്ടിയച്ചന്റെ ,(റവ. ഫാ. അലക്സ് മണക്കാട്ടുമറ്റം) പത്താം ചരമ വാർഷികദിനം അധ്യാപകർ പ്രാർത്ഥനയോടെ ആരംഭിച്ചു. അച്ചന്റെ ദീർഘ വീക്ഷണവും ത്യാഗ മനോഭാവവും കൊണ്ട് പടുത്തുയർത്തിയ ഈ സ്കൂൾ വളർച്ചയുടെ ഓരോ പടവുകൾ കയറുമ്പോഴും അദ്ദേഹത്തെയും ഒപ്പം സ്കൂളിന് വേണ്ടി കഴിഞ്ഞ കാലഘട്ടങ്ങളിൽ പ്രവർത്തിച്ച ഓരോരുത്തരെയും ഈ ദിനം സ്നേഹപൂർവ്വം സ്മരിക്കുന്നു.  

Friday, 8 December 2017

SSLC ജില്ലാ അവാർഡ്

       SSLC റിസൾട്ട് ജില്ലാ പഞ്ചായത്ത് അവാർഡ്




SSLC പരീക്ഷയിൽ ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച് നൂറു ശതമാനം നേടിയ ജില്ലയിലെ മികച്ച രണ്ടാമത്തെ സ്കൂളിനുള്ള അവാർഡ് കാസർകോട് വെച്ചു നടത്തിയ ചടങ്ങിൽ വെച്ച് ഹെഡ്മിസ്ട്രസ് ഹെലൻ ടീച്ചറും PTA പ്രസിഡന്റ് ശ്രീ. അലക്സ് നേടിയാകാലയിലും ചേർന്ന് ഏറ്റു വാങ്ങി. സ്കൂൾ അസ്സെംബ്ലിയിൽ വെച്ചു ഹെഡ്മിസ്ട്രെസ്സിൽ നിന്നും അവാർഡ് മേരിയമ്മ ടീച്ചർ ഏറ്റു വാങ്ങി. ഈ മികച്ച വിജയം നേടാനായി അക്ഷീണം പ്രവർത്തിച്ച എല്ലാ അധ്യാപകരെയും 2016 ബാച്ച് വിദ്യാർഥികളെയും ഹെഡ്മിസ്ട്രസ് അനുമോദിച്ചു.