Thursday, 14 January 2016

NEW BUILDING(H.S SECTION) INAGURATION
 
സെന്റ് ജൂഡ്സ്
ഹയര്‍ സെക്കന്ററി സ്കൂള്‍ വെള്ളരിക്കുണ്ട്

         പുതിയകെട്ടിടത്തിന്റെ ഉദ്ഘാടനവും ആശീര്‍വ്വാദവും 2015 ഡിസംബര്‍ 18 വെള്ളിയാഴ്ച ഉച്ചക്ക് 1.30ന് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു. ചടങ്ങില്‍കോര്‍പ്പറേറ്റ്മാനേജര്‍വെരി.‍റവ.ഫാ.ജെയിംസ് ചെല്ലങ്കോട്ട് വെഞ്ചരിപ്പ് കര്‍മ്മവും മുഖ്യപ്രഭാഷണവുംനടത്തി.കെട്ടിടോദ്ഘാടനംMLAശ്രീ..ചന്ദ്രശേഖരന്‍ നിര്‍വ്വഹിച്ചപ്പോള്‍ ഓഫീസ് ഉദ്ഘാടനം D.E.O ശ്രീ.മഹാലിംഗേശ്വര രാജ് ഡി.യും കമ്പ്യൂട്ടര്‍ ലാബ് ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ.രാജു കട്ടക്കയവും നിര്‍വ്വഹിച്ചു.തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.പി. രാജന്‍ അധ്യക്ഷനായിരുന്നു. ഹെഡ്മാസ്റ്റര്‍ ശ്രീ.തോമസ് ഫ്രാന്‍സീസ് സ്വാഗതവും സ്കൂള്‍ മാനേജര്‍ വെരി.റവ.ഫാ.ആന്റണി തെക്കേമുറിയില്‍ അനുഗ്രഹപ്രഭാഷണവും നടത്തി.


 
 



























Wednesday, 9 December 2015


മലയാണ്മ 2015
       വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ സെന്റ് ജൂഡ്സ് ഹൈസ്കൂളില്‍ മലയാണ്മ 2015 ആഘോഷിച്ചു.കുട്ടികളില്‍ അന്തര്‍ലീനമായ കഴിവുകള്‍ വളരെ മനോഹരമായി അവര്‍ അരങ്ങിലെത്തിച്ചു.മലയാണ്മയുടെ ഈ സന്തോഷത്തിന് വിദ്യാരംഗം പ്രസിഡന്റ് നീനു ജോസഫ് സ്വാഗതമോതി. പി.ടി.എ പ്രസിഡന്റ് അലക്സ് നെടിയകാലായില്‍ അദ്ധ്യക്ഷനായി. റവ.ഫാ.ആന്റണി തെക്കെമുറിയില്‍ ഉദ്ഘാടനം ചെയ്ത യോഗത്തിന് സ്കൂള്‍ ലീഡര്‍ അഖില്‍ അഗസ്റ്റ്യന്‍ നന്ദി പറഞ്ഞു.ഇതോടൊപ്പം വിവിധ ക്ലാസികാര്‍ തയ്യാറാക്കിയ ആല്‍ബങ്ങളുടെ പ്രകാശനവും നടത്തി. തുടര്‍ന്ന് കേരളത്തിന്റെ തനിമ വിളിച്ചോതുന്ന കേരള നൃത്തം ,തോറ്റംപാട്ട്/പൊട്ടന്‍തെയ്യം,നാടന്‍ നൃത്തം ,കാവ്യശില്പം (പൂതപ്പാട്ട്),വഞ്ചിപ്പാട്ട് തുടങ്ങിയ ഇനങ്ങള്‍ കുട്ടികള്‍ വേദിയില്‍ എത്തിച്ച് മലയാണ്മ സ്കൂളിന്റെ ആഘോഷമാക്കിമാറ്റി.