Wednesday, 9 December 2015


മലയാണ്മ 2015
       വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ സെന്റ് ജൂഡ്സ് ഹൈസ്കൂളില്‍ മലയാണ്മ 2015 ആഘോഷിച്ചു.കുട്ടികളില്‍ അന്തര്‍ലീനമായ കഴിവുകള്‍ വളരെ മനോഹരമായി അവര്‍ അരങ്ങിലെത്തിച്ചു.മലയാണ്മയുടെ ഈ സന്തോഷത്തിന് വിദ്യാരംഗം പ്രസിഡന്റ് നീനു ജോസഫ് സ്വാഗതമോതി. പി.ടി.എ പ്രസിഡന്റ് അലക്സ് നെടിയകാലായില്‍ അദ്ധ്യക്ഷനായി. റവ.ഫാ.ആന്റണി തെക്കെമുറിയില്‍ ഉദ്ഘാടനം ചെയ്ത യോഗത്തിന് സ്കൂള്‍ ലീഡര്‍ അഖില്‍ അഗസ്റ്റ്യന്‍ നന്ദി പറഞ്ഞു.ഇതോടൊപ്പം വിവിധ ക്ലാസികാര്‍ തയ്യാറാക്കിയ ആല്‍ബങ്ങളുടെ പ്രകാശനവും നടത്തി. തുടര്‍ന്ന് കേരളത്തിന്റെ തനിമ വിളിച്ചോതുന്ന കേരള നൃത്തം ,തോറ്റംപാട്ട്/പൊട്ടന്‍തെയ്യം,നാടന്‍ നൃത്തം ,കാവ്യശില്പം (പൂതപ്പാട്ട്),വഞ്ചിപ്പാട്ട് തുടങ്ങിയ ഇനങ്ങള്‍ കുട്ടികള്‍ വേദിയില്‍ എത്തിച്ച് മലയാണ്മ സ്കൂളിന്റെ ആഘോഷമാക്കിമാറ്റി.


























കരാട്ടേ,കളരി  ഉദ്ഘാടനം
വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് ഹൈസ്കൂളില്‍ ആയോധന കലകളായ കരാട്ടേ,കളരി
എന്നിവയുടെ പരിശീലനോദ്ഘാടനം ഹെഡ്മാസ്റ്റര്‍ തോമസ് ഫ്രാന്‍സീസ് നിര്‍വ്വഹിച്ചു.ഉദ്ഘാടനത്തോടനുബന്ധിച്ച് സെന്‍സായി സുനിലിന്റേയും ടീമംഗങ്ങളുടേയും
കരാട്ടേ പ്രദര്‍ശനവും,ക്രിസ്റ്റോ ഗുരുക്കളുടേയും ടീമംഗങ്ങളുടേയും കളരിപ്രദര്‍ശനവും നടന്നു.




Tuesday, 17 November 2015


ശാസ്ത്രോത്സവം -സെന്റ് ജൂഡ്സ് ഹൈസ്കൂളിന് മികച്ച വിജയം.
വെള്ളരിക്കുണ്ട്-ചിറ്റാരിക്കാല്‍ ഉപജില്ല സ്കൂള്‍ ശാസ്ത്രോത്സവത്തില്‍ സെന്റ് ജൂഡ്സ് ഹൈസ്കൂളിന് മികച്ച വിജയം.തത്സമയ പ്രവ്രത്തിപരിചയമേളയിലും,പ്രദര്‍ശനത്തിനും രണ്ടാം സ്ഥാനവും സോഷ്യല്‍ ഫെയറിന് ഒന്നാം സ്ഥാനവും ഹൈസ്കൂള്‍ വിഭാഗം ഓവറോള്‍ സെക്കന്റും കരസ്ഥമാക്കി.

Thursday, 5 November 2015


ലോക ബഹിരാകാശ വാരം
    സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ലോക ബഹിരാകാശ വാരത്തോടനുബന്ധിച്ച് തിരുവനന്തപുരം വി.എസ്.സി.സി യില്‍ നിന്ന് സനോജ് സര്‍ ബഹിരാകാശത്തെക്കിറിച്ചും ഈ മേഖലയില്‍ ഇന്ത്യയുടെ സംബാവനയെക്കുറിച്ചും കുറഞ്ഞ സമയത്തിനുള്ളില്‍ സമഗ്രമായ ഒരു വിവരണം നടത്തി.
സ്കൂള്‍ കലോത്സവം
ഉല്‍ഘാടനം
കാര്യപരിപാടി
ഈശ്വരപ്രാര്‍ത്ഥന
സ്വാഗതം : ശ്രീ .തോമസ് ഫ്രാന്‍സീസ്
(ഹെഡ്മാസ്റ്റര്‍)
അദ്ധ്യക്ഷന്‍: വെരി. റവ.ഫാ. ആന്റണി തെക്കേമുറി
(മാനേജര്‍)
ഉദ്ഘാടനം :ശ്രീ സന്തോഷ് നാട്യാജ്ഞലി.
സോളാര്‍ രാന്തല്‍ വിതരണം: ടി.പി.സുമേഷ്
(സി.ഐ ഓഫ് പേലീസ് വെള്ളരിക്കുണ്ട്)
    ആശംസകള്‍: 1 ഡോ.മെന്റലിന്‍ മാത്യു
2ശ്രീ.പിശ്രീനിവാസന്‍
(വൈസ് പി.ടി.എ പ്രസ്ഡന്റ്)
3 ശ്രീമതി മേഴ്സി ജോണ്‍സന്‍
(എം .പി.ടി.എ പ്രസിഡന്റ്)
4മാസ്റ്റര്‍ ഷോണ്‍ ജോസഫ്
(സ്കൂള്‍ ചെയര്‍പേഴ്സണ്‍)
5മാസ്റ്റര്‍ അഖില്‍ അഗസ്റ്റിന്‍
(സ്കൂള്‍ ലീഡര്‍)
നന്ദി പ്രകടനം: ശ്രീ .ജിമ്മി മാത്യു
(സ്റ്റാഫ് സെക്രട്ടറി)