Tuesday, 17 November 2015


ശാസ്ത്രോത്സവം -സെന്റ് ജൂഡ്സ് ഹൈസ്കൂളിന് മികച്ച വിജയം.
വെള്ളരിക്കുണ്ട്-ചിറ്റാരിക്കാല്‍ ഉപജില്ല സ്കൂള്‍ ശാസ്ത്രോത്സവത്തില്‍ സെന്റ് ജൂഡ്സ് ഹൈസ്കൂളിന് മികച്ച വിജയം.തത്സമയ പ്രവ്രത്തിപരിചയമേളയിലും,പ്രദര്‍ശനത്തിനും രണ്ടാം സ്ഥാനവും സോഷ്യല്‍ ഫെയറിന് ഒന്നാം സ്ഥാനവും ഹൈസ്കൂള്‍ വിഭാഗം ഓവറോള്‍ സെക്കന്റും കരസ്ഥമാക്കി.

Thursday, 5 November 2015


ലോക ബഹിരാകാശ വാരം
    സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ലോക ബഹിരാകാശ വാരത്തോടനുബന്ധിച്ച് തിരുവനന്തപുരം വി.എസ്.സി.സി യില്‍ നിന്ന് സനോജ് സര്‍ ബഹിരാകാശത്തെക്കിറിച്ചും ഈ മേഖലയില്‍ ഇന്ത്യയുടെ സംബാവനയെക്കുറിച്ചും കുറഞ്ഞ സമയത്തിനുള്ളില്‍ സമഗ്രമായ ഒരു വിവരണം നടത്തി.
സ്കൂള്‍ കലോത്സവം
ഉല്‍ഘാടനം
കാര്യപരിപാടി
ഈശ്വരപ്രാര്‍ത്ഥന
സ്വാഗതം : ശ്രീ .തോമസ് ഫ്രാന്‍സീസ്
(ഹെഡ്മാസ്റ്റര്‍)
അദ്ധ്യക്ഷന്‍: വെരി. റവ.ഫാ. ആന്റണി തെക്കേമുറി
(മാനേജര്‍)
ഉദ്ഘാടനം :ശ്രീ സന്തോഷ് നാട്യാജ്ഞലി.
സോളാര്‍ രാന്തല്‍ വിതരണം: ടി.പി.സുമേഷ്
(സി.ഐ ഓഫ് പേലീസ് വെള്ളരിക്കുണ്ട്)
    ആശംസകള്‍: 1 ഡോ.മെന്റലിന്‍ മാത്യു
2ശ്രീ.പിശ്രീനിവാസന്‍
(വൈസ് പി.ടി.എ പ്രസ്ഡന്റ്)
3 ശ്രീമതി മേഴ്സി ജോണ്‍സന്‍
(എം .പി.ടി.എ പ്രസിഡന്റ്)
4മാസ്റ്റര്‍ ഷോണ്‍ ജോസഫ്
(സ്കൂള്‍ ചെയര്‍പേഴ്സണ്‍)
5മാസ്റ്റര്‍ അഖില്‍ അഗസ്റ്റിന്‍
(സ്കൂള്‍ ലീഡര്‍)
നന്ദി പ്രകടനം: ശ്രീ .ജിമ്മി മാത്യു
(സ്റ്റാഫ് സെക്രട്ടറി)









D C L


D C L മേഖല ടാലന്റ് ഫെസ്റ്റ് വിജയികളോടൊപ്പം ആനിമേറ്റര്‍ സി.എല്‍സി.

മാഗസിന്‍ പ്രകാശനം

സ്കൂള്‍ അസംബിളിയോടനുബന്ധിച്ച് IX E ക്ലാസ്സ് ഒരുക്കിയ ഡോ.എ പി ജെ അബ്ദുള്‍ കലാമിന്റെ മാഗസിന്‍
ഹെഡ്മാസ്റ്റര്‍ പ്രകാശനം ചെയ്യുന്നു.
നന്മ ക്ലബ്ബ് കുട നിര്‍മ്മിച്ചുനല്‍കി 

സ്കൂള്‍ നന്മ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കുട നിര്‍മ്മാണ പരിശീലനവും, കുട്ടികള്‍തന്നെ നിര്‍മ്മിച്ച കുടയുടെ വിതരണവും നടന്നു. കുട നിര്‍മ്മാണം പരിശീലിപ്പിച്ച കുട്ടികളെ ഹെഡ്മാസ്റ്റര്‍ ആദരിച്ചു.
നമ്മുടെ ഭാഷാ പദ്ധതി


ദീപിക നമ്മുടെ ഭാഷാ പദ്ധതിയുടെ ഭാഗമായി ദീപിക ദിനപത്രം ഹെഡ്മാസ്റ്റര്‍ സ്കൂള്‍ ലീഡറിനു കൈമാറുന്നു.
പി ടി എ പ്രസിഡന്റും പി ടി എ എക്സിക്യുട്ടീവ് അംഗങ്ങളും പങ്കെടുത്തു.

Friday, 2 October 2015

കാരുണ്യത്തിന്രെ നിറദീപങ്ങള്‍

             വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ  കുട്ടികള്‍    കാരുണ്യ  പെട്ടിയുമായി  നന്മ സ്നേഹനിധി  ഏര്‍പ്പെടുത്തി.  ഓരോ ഡിവിഷനിലും സ്നേഹകുടുക്ക നല്‍കിക്കോണ്ട്  ഹെഡ്മാസ്റ്റര്‍  തോമസ് ഫ്രാന്‍സീസ് ഈ ചടങ്ങ് ഉത്ഘാടനം ചെയ്തു. 

സ്നേഹാനുഭൂതിയുള്ള  വരുംതലമുറയെ ലക്ഷ്യമിട്ട് 

           വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ കുട്ടികള്‍ സ്വരൂപിച്ച നിക്ഷേപം സമാഹരിച്ച് നന്മ ക്ലബിലെ 25 കുട്ടികള്‍സ്വയം പര്യാപ്തതയിലേക്ക്കാല് വയ്ക്കുവാനായി കുട നിര്‍മ്മാണപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നു. നിര്‍മ്മിച്ച കുട സ്കൂളിലെ അര്‍ഹതപ്പെട്ട 25 കുട്ടികള്‍ക്ക് സൗജന്യമായി വിതരണം ചെയ്തു ഈ സ്കൂളിലെ തന്നെ  കുട്ടികളാണ്  കുട നിര്‍മ്മാണത്തിന് നെത്രത്വം നല്‍കുന്നത്. ഈകുടകള്‍ ഈ ചസ്കൂളിലെ തന്നെ  പാവപ്പെട്ട കുട്ടികള്‍ക്ക്  സൗജന്യമായി നല്‍കി. 
ചിത്രം


വയോജന ദിനം ആചരിച്ചു
     വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് ഹൈസ്കൂളില്‍ ഒക്ടോബര്‍ 1 വയോജനദിനമായി ആചരിച്ചു.അസി. മാനേജര്‍ ഫാ.ആന്റോ ചാലിങ്കല്‍ അധ്യക്ഷനായിരുന്ന ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.തോമസ് ഫ്രാന്‍സീസ് സ്വാഗതം പറഞ്ഞു.വയോജന ദിനത്തോടനുബന്ധിച്ച് പ്ലാച്ചിക്കര എല്‍.പി സ്കൂള്‍ റിട്ടയേര്‍ഡ് ഹെഡ് മാസ്റ്റര്‍ കേശവന്‍ മാസ്റ്ററെ പൊന്നാടയണിയിച്ച് ആദരിച്ചു.പുതുതലമുറ വ്രദ്ധരോട് കാണിക്കുന്ന  അനാദരവിനെക്കുറിച്ചും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന അവഗണനകളെക്കുറിച്ചും കേശവന്‍ മാഷ് കുട്ടികളോട് സംസാരിച്ചു. വാര്‍ധക്യം ഒറ്റപ്പെടേണ്ടതല്ലെന്നും കര്‍മോന്‍മുഖരാകാന്‍ അവര്‍ക്കു സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കുട്ടികളുടെ പ്രധിനിധിയായി നീനുജോണ്‍സണ്‍ വാര്‍ധക്യത്തോട് പുതു തലമുറക്കുണ്ടാകേണ്ട മനോഭാവങ്ങളെക്കുറിച്ച് പ്രസംഗിച്ചു. സാന്ദ്രാമോള്‍ ടോണി നന്ദി പറഞ്ഞു.