Always Remember, you are BRAVER than you believe, STRONGER than you seem and SMARTER than you think.
Thursday, 12 April 2018
Sunday, 8 April 2018
Thursday, 5 April 2018
താലന്തുകൾ
സ്വപ്ന ചിറകിലേറാൻ ഗുഡ്നെസ് TV താലന്തുകൾ
പഠന സ്കോളർഷിപ്പ് ലഭിക്കുവാനുള്ള ഗുഡ്നെസ് TV താലന്തുകളിൽ സെന്റ്. ജൂഡ്സ് വിദ്യാർഥികൾ.
കോർപ്പറേറ്റ് വിദ്യാഭ്യാസ അവാർഡ്
കോർപ്പറേറ്റ് വിദ്യാഭ്യാസ അവാർഡ്.. സെന്റ്. ജൂഡ്‌സിന് അഭിമാന നിമിഷം
2017-18 വർഷത്തെ ഏറ്റവും മികച്ച ഹൈസ്‌കൂൾ ആയി വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് തിരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും മികച്ച PTA ക്ക് ഉള്ള അവാർഡും സെന്റ് ജൂഡ്സ് കരസ്ഥമാക്കി. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലെ മികച്ച വിജയങ്ങളും PTAയുടെയും മാനേജ്മെന്റിന്റെയും ആത്മാർത്ഥമായ സഹകരണവുമാണ് ഈ ഇരട്ട വിജയം നേടാൻ സഹായകമായത്.
മികച്ച സാമൂഹിക പ്രവർത്തനങ്ങൾക്ക് ഉള്ള അദ്ധ്യാപക പുരസ്‌കാരം നമ്മുടെ സ്കൂളിലെ ഷേർളി ടീച്ചർ സ്വന്തമാക്കി. നല്ല പാഠം പ്രവർത്തങ്ങളിലും മറ്റ് സാമൂഹിക പ്രവർത്തനങ്ങളിലും നേതൃത്വം നല്കി കുട്ടികളിൽ സാമൂഹ്യ പ്രതിബദ്ധതയും അധ്വാനശീലവും വളർത്താൻ പരിശ്രമിക്കുന്ന ടീച്ചറിന് അഭിനന്ദനങ്ങൾ.
തലശ്ശേരി സന്ദേശഭവനിൽ വെച്ചു നടന്ന ചടങ്ങിൽവെച്ച് അഭിവന്ദ്യ മാർ ജോർജ് ഞരളകാട്ട് പിതാവിൽ നിന്നും സ്കൂൾ മാനേജർ ഫാ. ആന്റണി തെക്കേമുറി, ഹെഡ്മിസ്ട്രസ് ഹെലൻ ജോസഫ്, PTA പ്രസിഡന്റ് അലക്സ് നെടിയകാലായിൽ, ഷേർളി ടീച്ചർ, അദ്ധ്യാപകർ, PTA പ്രതിനിധികൾ ചേർന്ന് പുരസ്‌കാരങ്ങൾ ഏറ്റു വാങ്ങി.
Wednesday, 4 April 2018
Subscribe to:
Posts (Atom)