Saturday 10 September 2016


പയര്‍ വിഭവങ്ങളുമായി സെന്റ് ജൂഡ്സ് 


ഹൈസ്കൂളിലെ കുരുന്നുകള്‍

      വെള്ളരിക്കുണ്ട്:അന്താരാഷ്ട്ര പയര്‍വര്‍ഷം പ്രമാണിച്ച് സെന്റ് ജൂഡ്സ് ഹൈസ്കൂളിലെ പയര്‍ വിഭവ മേള സംഘടിപ്പിച്ചു. തദവസരത്തില്‍ പയര്‍ വിത്തുകള്‍ കൊണ്ട് പായസം, കറി,പലഹാരം,വിത്തുകള്‍ കൊണ്ടുള്ള ഭൂപടനിര്‍മ്മാണം എന്നിങ്ങനെയുള്ള നാലുതരം മത്സരങ്ങള്‍ നടത്തി. മാംസ്യസം പുഷ്ടവ്യം, പോഷക ഘടകങ്ങളുടെ കലവറയും, വളര്‍ച്ചക്ക് അത്യുത്തവുമായ പയറിന്റെ മേനിയെക്കുറിച്ച് അടുത്തറിയാന്‍ ഈ മേള വളരെയേറെ സഹായിച്ചു.എങ്ങനെ പയര്‍ ഉല്പന്നങ്ങള്‍ ഉപയോഗിച്ച് വളരെയേറെ സ്വാദിഷ്ടമായ വിഭവങ്ങള്‍ ഉണ്ടാക്കാമെന്നും, പയറിന്റെ മഹാത്മ്യം എത്രത്തോളം ഉണ്ടെന്നും തിരിച്ചറിയാന്‍ ഈ മേള സഹായിച്ചു 

 







മാലിന്യനിര്‍മ്മാജ്ജനത്തിന് പൈപ്പുകമ്പോസ്റ്റുമായി  സെന്റ് ജൂഡ്സ്  ഹൈസ്ക്കൂളിലെ കുുട്ടികള്‍
            വെള്ളരിക്കുണ്ട് : ഇന്നട്ടെ കാലഘട്ടത്തില്‍ മലിനികരണം ഒരു ആഗോളപ്രശ്നം തന്നെയാണ് .വ്യവസായിക, ഗാര്‍ഹിക, കാര്‍‍ഷികമാലിന്യങ്ങളുടെ വര്‍ദ്ധനവ് ജനസംഖ്യാ വര്‍ദ്ധനവിനനുസരിച്ച് കൂടിക്കൊണ്ടിരിക്കുന്നു . ഈ മാലിന്യങ്ങള്‍  ജലം വായു , മ​ണ്ണ്  എന്നിവയെ മലിനീകരിക്കുന്നത്  പല ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുന്നു . ഒരുപരിധിവരെ മാലിന്യങ്ങളെ ഇല്ലാതാക്കാന്‍ പൈപ്പുകമ്പോസ്റ്റിലൂടെ സാധിക്കും മണ്ണിനെ മലിനമാക്കുന്ന ജൈവവിഘടനത്തിന്  വിധേയമാകുന്ന വസ്തക്കളായ ഭക്ഷണാവശിഷ്ടങ്ങള്‍ , പച്ചക്കറികള്‍ , പ്ലാസ്റ്റിക് ഒഴികെയുള്ള  മറ്റവശിഷ്ടങ്ങള്‍ എന്നിവ ഈ പൈപ്പില്‍ നിക്ഷേപിച്ച് മാസങ്ങള്‍ കഴിയുമ്പോള്‍ അവയുടെ ജീര്‍ണ്ണനം  മൂലം ലഭിക്കുന്ന വളങ്ങള്‍ കൃഷിക്കായി  ഉപകരിക്കാം . പാത്തികര ഹരിജന്‍ കോളനിയിലെ രണ്ടു വിടുകളില്‍ ഈ പൈപ്പുകള്‍ സ്ഥാപിച്ച് ആവര്‍ക്ക് ഒരു ബോധവല്‍ക്കരണക്ലാസ്സ് ഷേര്‍ലി ടീച്ചറിന്റെ നേതൃത്വത്തില്‍  നടത്തുകയും ചെയ്തു .









No comments:

Post a Comment