Tuesday 3 February 2015

കൊയ്ത്തുത്സവം


കൊയ്ത്തുത്സവം
വെള്ളരിക്കുണ്ട്അന്യംനിന്നു പോകുന്ന കാര്‍ഷികസംസ്കാരം പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനായി
വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് എച്ച്.എസ്.എസ് ല്‍ എക്കോക്ലബ്ഭിന്റെ സഹകരണത്തോടെ
നടത്തിയ പുനംക്രഷിയുടെ കൊയ്ത്തുത്സവം സ്കൂള്‍മാനേജര്‍ റവ.ഫാ.ആന്റണി തെക്കേമുറി നെല്ലുകൊയ്തുകൊണ്ട് ഉദ്ഘാടനംചെയ്തു .സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ.മെന്‍ഡലിന്‍ മാത്യു,ഹെഡ്മാസ്റ്റര്‍ ശ്രീ.മാത്യു സേവ്യര്‍,പി.റ്റി.എ പ്രസിഡന്റ്സാജന്‍ പൂവന്നിക്കുന്നേല്‍,വൈസ് പ്രസിഡന്റ് ശ്രീ.ശ്രീനിവാസന്‍ എന്നിവരോടൊപ്പം അദ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് കൊയ്തു മുന്നേറി. രജനി.കെ.സ്.ന്റെ നേത്രത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ കൊയ്ത്തുപാട്ടുപാടി കൊയ്യുന്നവര്‍ക്ക് പ്രോത്സാഹനം നല്കി.പഴയകാല കര്‍ഷകപ്രതിനിധിയായ ശ്രീമതി. കാര്‍ത്ത്യാനിയമ്മ കൊയ്ത്തുപാട്ടുപാടി കറ്റമെതിച്ച് കുട്ടികള്‍ക്ക് ആവേശം പകര്‍ന്നു. ക്രഷിയുമായി ബന്ധപ്പെട്ട നാടന്‍പദങ്ങള്‍ അവര്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്തു. കൊയ്യുന്നതും,കറ്റകെട്ടുന്നതും, മെതിക്കുന്നതും കുട്ടികള്‍ അനുഭവത്തിലൂടെ തിരിച്ചറിഞ്ഞു. വയലും നെല്ലും എന്തെന്നറിയാത്ത കുട്ടികള്‍ക്ക് ഇതൊരു വേറിട്ട അനുഭവമായിരുന്നു




No comments:

Post a Comment